ആദ്യമായ് ചൊല്ലിയ ഭാഷ മലയാളം
ആദ്യമായ് ഉരുവിട്ട വാക്ക് അമ്മ
തപ്പിത്തടഞ്ഞും വിക്കിപറഞ്ഞും
ചെറു തെറ്റുകള്‍ കൊണ്ട്
പൊട്ടി ചിരിപ്പിച്ചും
ഞാന്‍ പഠിച്ചു എന്റെ മലയാള ഭാഷ
കാതിനു കുളിരും മനസ്സിന്നു പുളകവും
മലയാള ഭാഷ എനിക്കുനല്കി
ചെളിയില്‍ കുളിച്ചും ഓടി കളിച്ചും
വളര്‍ന്നപ്പോള്‍ മലയാളം പ്രിയ ഭാഷയായി
പിന്നെ എപ്പോഴി ഭാഷ നികൃഷ്ടമായി ?
പരദേശി ഭാഷ തന്‍ 'ഫാറ്റ് ഫ്രീ' മാധുര്യത്തെ
കടലോളം സ്നേഹിച്ചു പരിഷ്കാരിയായ്
മറന്നു നടന്നു തിരിഞ്ഞു നോക്കാതെ
ഉയരങ്ങളിലേയ്ക്കവന്‍ നോട്ടമിട്ടു
എങ്കിലും
ദുഃഖത്തില്‍
സ്വപ്നത്തില്‍
ചിന്തയില്‍
ഞാനറിയാതെന്‍ ഭാഷയുണ്ട്
കാരണം,
കുഞ്ഞു മറന്നാലും അമ്മ മറക്കില്ല കുഞ്ഞിനെ,
എന്‍ ഭാഷ എന്നെയെന്നപോലെ
(wrote in
std x - august - 2009)
പേരിലെ സാദൃശ്യം കണ്ടെത്തിയതാണ്.......
ReplyDeleteനല്ല കവിതകള്‍......
ആശംസകള്‍...........
മലയാളത്തെ മലയാളിക്കെങ്ങനെ മറക്കാനാവും? ഇല്ല, ഒരിക്കലുമില്ല, വെറുതെ അങ്ങനെ ഭാവിക്കാമെന്നുമാത്രം!
ReplyDeleteപിറന്ന മണ്ണൂം മാത്രു ഭാഷയും സ്വർഗ്ഗത്തേക്കാൾ മഹത്തരമല്ലേ
ReplyDelete