വെയിലേറ്റു പൊള്ളുന്ന ജീവിതപാതയില്‍
തണലിനായ് ഞാനൊന്നു വെമ്പി.
തളരും മനസ്സും, ഉടലും, ഹൃദയവും
തണലിനായ് ഒരു പോലെ വെമ്പി.
രാത്രിയും പകലും ഒരു പോലെ എന്‍മനം
തണലിനായി കാത്തിരിക്കുന്നു
കാലേ മുതല്‍ കൂരിരുട്ടുവരെയും
എന്‍ ജീവിതം ഞാന്‍ അറിയുന്നു.
തിരയെന്റെ കരയില്‍ വന്നാഞ്ഞടിച്ചപ്പോഴും
കാറ്റെന്റെ ചില്ലയോടിച്ചപ്പോഴും
തണലായി നിന്നൊരു ദൈവിക രൂപത്തെ
കനവെന്നു ചൊല്ലി ചിരിച്ചുതള്ളി.
വെയിലേറ്റു പൊള്ളുന്ന ജീവിതപാതയില്‍
തണലിനായ് ഞാനിന്നു വെമ്പുന്നു.
കാറ്റിന്‍ കുളിര്‍മയും
പൂവിന്റെ ഭംഗിയും
ആയിരുന്നെന്റെ പര്യായം
കാലത്തിന്‍ കളിയുടെ മിച്ചമായ്
ഇന്നെന്റെ ജീവിതം പാഴായിമാറി
കൂട്ടിലടച്ചിട്ട പൈങ്കിളിയെപ്പോലെ
ആകാശം നോക്കി ഞാന്‍ നില്‍കെ
ആരോ ഒരാള്‍ വന്നു മോചിപ്പിക്കും
എന്ന സ്വപ്നം ഞാന്‍ നിത്യവും കണ്ടു.
കാലത്തിന്‍ കൈയോപ്പുവീണ എന്‍ ജീവിതം
കാലക്രമേണ കൊഴിഞ്ഞു
വെയിലേറ്റു പൊള്ളുന്ന ജീവിതപാതയില്‍
തണലിനായ് ഞാനിന്നു വെമ്പുന്നു.
പിറകെ തിരിഞ്ഞുനോക്കാതെ
മനം കണ്ട സ്വപ്നത്തെ തേടി ഞാന്‍ പോകുന്നു
തിരികെ വരാനായി മാത്രം,
തിരികെ വരാനായി മാത്രം.
Ardhraprakash
(wrote in
class ix - 2008)
തണലിനായ് ഞാനൊന്നു വെമ്പി.
തളരും മനസ്സും, ഉടലും, ഹൃദയവും
തണലിനായ് ഒരു പോലെ വെമ്പി.
രാത്രിയും പകലും ഒരു പോലെ എന്‍മനം
തണലിനായി കാത്തിരിക്കുന്നു
കാലേ മുതല്‍ കൂരിരുട്ടുവരെയും
എന്‍ ജീവിതം ഞാന്‍ അറിയുന്നു.
തിരയെന്റെ കരയില്‍ വന്നാഞ്ഞടിച്ചപ്പോഴും
കാറ്റെന്റെ ചില്ലയോടിച്ചപ്പോഴും
തണലായി നിന്നൊരു ദൈവിക രൂപത്തെ
കനവെന്നു ചൊല്ലി ചിരിച്ചുതള്ളി.
വെയിലേറ്റു പൊള്ളുന്ന ജീവിതപാതയില്‍
തണലിനായ് ഞാനിന്നു വെമ്പുന്നു.
കാറ്റിന്‍ കുളിര്‍മയും
പൂവിന്റെ ഭംഗിയും
ആയിരുന്നെന്റെ പര്യായം
കാലത്തിന്‍ കളിയുടെ മിച്ചമായ്
ഇന്നെന്റെ ജീവിതം പാഴായിമാറി
കൂട്ടിലടച്ചിട്ട പൈങ്കിളിയെപ്പോലെ
ആകാശം നോക്കി ഞാന്‍ നില്‍കെ
ആരോ ഒരാള്‍ വന്നു മോചിപ്പിക്കും
എന്ന സ്വപ്നം ഞാന്‍ നിത്യവും കണ്ടു.
കാലത്തിന്‍ കൈയോപ്പുവീണ എന്‍ ജീവിതം
കാലക്രമേണ കൊഴിഞ്ഞു
വെയിലേറ്റു പൊള്ളുന്ന ജീവിതപാതയില്‍
തണലിനായ് ഞാനിന്നു വെമ്പുന്നു.
പിറകെ തിരിഞ്ഞുനോക്കാതെ
മനം കണ്ട സ്വപ്നത്തെ തേടി ഞാന്‍ പോകുന്നു
തിരികെ വരാനായി മാത്രം,
തിരികെ വരാനായി മാത്രം.
Ardhraprakash
(wrote in
class ix - 2008)
എന്തിനാണീ വിഷാദം?
ReplyDeleteവരികളും ചിന്തകളും ശ്രദ്ധിക്കപെടേണ്ടതു തന്നെയാണ്.
ReplyDeleteകൂടുതല്‍ വായനക്കാരെ ലഭിക്കാന്‍ ചിന്തയില്‍ ലിസ്റ്റു ചെയ്യുക.
www.chintha.com
ആശംസകള്‍
പിറകെ തിരിഞ്ഞുനോക്കാതെ
ReplyDeleteമനം കണ്ട സ്വപ്നത്തെ തേടി ഞാന്‍ പോകുന്നു
തിരികെ വരാനായി മാത്രം,
തിരികെ വരാനായി മാത്രം.
മോളേ, നന്നായി എഴുതിയിരിക്കുന്നു. ഇഷ്ടമായി!
ReplyDeleteനന്നായി എഴുതി, ആശംസകള്‍
ReplyDeleteഎല്ലാവരോടും ഒരുപാടു നന്ദിയുണ്ട്......
ReplyDelete