ജനിക്കുന്നതിനു മുന്‍പ് ദൈവം പറഞ്ഞു
'കാണേണ്ട, കാണേണ്ട നീ ഭുമിയിലെ ആ കറുത്ത കാഴ്ച്ചകള്‍'
ജനനത്തിനു ശേഷം വൈദ്യര്‍ പറഞ്ഞു
'കാണില്ല, കാണില്ല ഇവളീ ഭുമിയിലെ സുന്ദര കാഴ്ച്ചകള്‍ '
കണ്ടു ഞാന്‍ പക്ഷെ മനോരാജ്യങ്ങള്‍ ഒത്തിരി
കാണാത്തതോക്കെയും ഭാവനയില്‍ കണ്ടു ഞാന്
ശബ്ദങ്ങള്‍ എന്‍ കളിത്തോഴരായി
കണ്ണു തുറന്നപ്പോള്‍ പക്ഷെ കണ്ടതിരുട്ടു മാത്രം
കൂരിരുട്ടു മാത്രം
കാലം കടന്നു പോയി
വൈദ്യരും വന്നു പോയി
വൈമുഖ്യത്തോടെ ഞാന്‍ നിന്നു ചിരിച്ചപ്പോള്‍
എല്ലാരും എന്നെ നോക്കി കരഞ്ഞു
കാലവും മാറി
വൈദ്യരും മാറി
വൈദ്യശാസ്ത്രവും മാറി
എന്‍ കാലദോഷവും മാറി
പുതിയ വൈദ്യരെന്‍ കണ്ണില്‍ മിഴിച്ചു നോക്കി
മെല്ലെ ഒരു പുഞ്ചിരി ആ ചുണ്ടില്‍ വിരിഞ്ഞു വന്നു
'കാണേണ്ടേ, കാണേണ്ടേ നിനക്ക്
ഈ ഭുമിയിലെസുന്ദര കാഴ്ചകള്‍ ' ?
എന്നെ മയക്കി കിടത്തി അവര്‍
കണ്ണിലാ സുചി കയറ്റി ഇറക്കി
പരുത്തി തുണിയാല്‍ വരിഞ്ഞു കെട്ടി
പിന്നെ നാല്പതാം പക്കം അഴിച്ചു വച്ചു
കണ്ടു ഞാന്‍ കണ്‍ നിറയോളം
അതുവരെ കാണാതിരുന്ന
ആ കാഴ്ചകള്‍ ഒക്കെയും.
കണ്ടു ഞാന്‍ കണ്ടു ഞാന്‍ഭുമിയിലെ
ആ സുന്ദര കാഴ്ചകള്‍
കാലം കടന്നു പോയി
വര്‍ഷങ്ങള്‍ പറന്നു പോയി
വൈദ്യരോ പിന്നെ വന്നതില്ല
വന്നിരുന്നെങ്കില്‍ ഞാന്‍ ചൊല്ലിയേനെ
'കാണേണ്ട കാണേണ്ട എനിക്കീ ഭുമിയിലെ കറുത്ത കാഴ്ചകള്
ഈ കിരാത വാഴ്ച്ചകള്‍..........'
(wrote in
std VIII - october - 2007)
No comments:
Post a Comment