Monday, October 31, 2011

ആത്മഗതം

പിറകെ തിരിഞ്ഞൊന്നു നോക്കുമ്പോള്‍ 
ഞാന്‍ കൊന്നു പതിനായിരങ്ങളെ ലക്ഷങ്ങളെ
പിഞ്ചു കുഞ്ഞുങ്ങള്‍തന്‍ ബാല്യത്തെ കത്തിക്കും 
യുദ്ധങ്ങളെ ഒരു വട്ടം ഓര്‍ക്ക നിങ്ങള്‍ 
എങ്ങോട്ട് ?
എന്തിനായ്‌ ? 
എന്തുനേടി ?
ഇനിയുമെത്ര പേര്‍ വേണം നിന്‍ ദാഹം തീരാന്‍ ?

ഒരു കരയില്‍ ജീവിതം
മറുകരയില്‍ ധര്‍മം
ഒരു നിമിഷം ഞാനോ പകച്ചുപോയി
തന്‍ ജീവിതം നല്‍കി  ആയിരം ജീവന്‍ തന്‍
കാവലാളാകുവാന്‍ ഇവിടെയെത്തി 

നഷ്ടസ്വപ്നങ്ങള്‍ തന്‍ ജീര്‍ണപ്രേതങ്ങളെ 
മാറോടടക്കി കരയുന്ന താഴ്വര 
അതിന്‍ ശേഷിക്കും ജീവനെ ചുട്ടുകരിക്കുന്നു 
ചട്ടപ്പ്രകാരം ഞാന്‍ നിര്വികാരെ.

വറ്റിതുടങ്ങിയെന്‍  കണ്ണുനീര്‍ 
വറ്റാമനുഷ്യത്തമോ പക്ഷെ ബന്ധിതനും ക
പാഴ്ച്ചങ്ങലകള് പൊട്ടിച്ചെറിയുവാന്‍ 
കൈകളനക്കുക വ്യാമോഹം 
ദുര്‍ബലന്‍, ഏകന്‍, പരാജിതന്‍ 
ഞാനോ,
വിധിയുടെ കൈകളിലമരും മറ്റൊരു നൂല്പാവ.

അഗ്നിസമുദ്രം കടന്നുവരും കിളി 
പച്ചപ്പിനായി കൊതിക്കും പോലെ
നാളെയുടെ പ്രത്യാശ ഗീതതിനായി ഞാന്‍ 
കാതുകള്‍ കൂര്‍പ്പിച്ചിരിപ്പിവിടെ.

ഭ്രാന്തമായ് അലയുന്ന വിങ്ങും മനസ്സിന്റെ
ഉള്തട്ടിലെവിടെയോ വിരിയും പ്രതീക്ഷ
ഒരുവരി പാട്ടിന്റെ മാസ്മരഭംഗിയില്‍ 
എല്ലാം മറന്നൊന്നുറങ്ങാന്‍ ഒരാശ. 

ഹിംസയുടെ സര്‍പങ്ങള്‍ പത്തിമടക്കുന്ന
കണ്ണീരിന്‍ പെയ്മാരി പെയ്തോഴിന്ജീടുന്ന 
നാകതിന്‍ ഭംഗിതന്‍ പര്യായമാമൊരു 
നാടിനുവേണ്ടി ഞാന്‍ കാത്തിരിപ്പു
ആ താഴ്വാരം മനംപേറി ഞാനിരിപ്പു.


                                                           Ardhraprakash
                                                  (wrote in class 12, 2011)

2 comments: